Tuesday, 3 September 2019

കുന്നകുളം മെത്രാസനത്തിന്‍റെ ഭവനദാന പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.


യ്യംപറമ്പ് ബഥേല്‍ കുന്നില്‍ കുന്നംകുളം മെത്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന ഭവനരഹിതരായ ആളുകള്‍ക്ക് താമസിക്കുന്നതിന് ഭവനം നല്‍കുന്ന പദ്ധതിയായ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ഹൗസിംങ്ങ് പ്രോജക്ടിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയെകുറിച്ചുള്ള വിശദവിവരങ്ങളും, നിബന്ധനകളും നിര്‍ദ്ധിഷ്ട അപേക്ഷയോടൊപ്പം ആര്‍ത്താറ്റ് മെത്രാസന അരമനയില്‍ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോമും, ഇടവക വികാരിയുടെ സാക്ഷ്യപത്രവും, അപേക്ഷകന്‍റെ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 2019 സെപ്റ്റംബര്‍ 30 നു മുമ്പായി അപോക്ഷകള്‍ മെത്രാസന ഓഫീസില്‍ എത്തിക്കണം.  കുന്നംകുളം മെയിന്‍ റോഡ് സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു നല്‍കിയ ഒരു വീടും, താമസക്കാര്‍ ഒഴിഞ്ഞ മറ്റൊരു വീടും ചേര്‍ത്ത് മൊത്തം രണ്ട് വീടുകളാണ് ഇപ്പോള്‍ താമസത്തിന് നല്‍കുന്നത്. വിശദവിവരങ്ങള്‍ക്ക് മെത്രാസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04885 223001, മൊബൈല്‍: 9447872297, 9447654438

No comments:

Post a Comment