അയ്യംപറമ്പ് ബഥേല്‍ കുന്നില്‍ കുന്നംകുളം മെത്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന ഭവനരഹിതരായ ആളുകള്‍ക്ക് താമസിക്കുന്നതിന് ഭവനം നല്‍കുന്ന പദ്ധതിയായ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ഹൗസിംങ്ങ് പ്രോജക്ടിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയെകുറിച്ചുള്ള വിശദവിവരങ്ങളും, നിബന്ധനകളും നിര്‍ദ്ധിഷ്ട അപേക്ഷയോടൊപ്പം ആര്‍ത്താറ്റ് മെത്രാസന അരമനയില്‍ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോമും, ഇടവക വികാരിയുടെ സാക്ഷ്യപത്രവും, അപേക്ഷകന്‍റെ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 2019 സെപ്റ്റംബര്‍ 30 നു മുമ്പായി അപോക്ഷകള്‍ മെത്രാസന ഓഫീസില്‍ എത്തിക്കണം. കുന്നംകുളം മെയിന്‍ റോഡ് സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു നല്‍കിയ ഒരു വീടും, താമസക്കാര്‍ ഒഴിഞ്ഞ മറ്റൊരു വീടും ചേര്‍ത്ത് മൊത്തം രണ്ട് വീടുകളാണ് ഇപ്പോള്‍ താമസത്തിന് നല്‍കുന്നത്. വിശദവിവരങ്ങള്‍ക്ക് മെത്രാസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04885 223001, മൊബൈല്‍: 9447872297, 9447654438
Official blog of Kunnamkulam Diocese of Malankara Orthodox Syrian Church. Phone 04885 223001 Email: mockkmdiocese@yahoo.in
Tuesday, 3 September 2019
Sunday, 23 June 2019
പള്ളി പ്രതിനിധികളുടെ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
29-06-2019 ല്‍ നടക്കുന്ന കുന്നംകുളം മെത്രാസന ഇടവക വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്ന് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വരുന്ന ശനിയാഴ്ച്ച രാവിലെ 10.30 നാണ് വാര്‍ഷീക പൊതുയോഗം. രാവിലെ 9.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്.
എന്ന്
ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
കുന്നംകുളം മെത്രാസന സെക്രട്ടറി
Wednesday, 12 June 2019
പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
29-06-2019 ല്‍ കൂടുന്നു കുന്നംകുളം മെത്രാസന വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാര്‍ഷീക പൊതുയോഗത്തിനു ഒരാഴ്ച്ച മുന്പ് ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രാഥമിക ലിസ്റ്റിലെ ആവശ്യമായ തിരുത്തലുകള്‍ക്ക് മെത്രാസന ഓഫീസുമായി ബന്ധപ്പെടണം. പ്രാഥമിക ലിസ്റ്റ് താഴെ നല്‍കുന്ന ലിങ്കിലുടെ ഡൗമ്‍ലോഡ് ചെയ്യാവുന്നതാണ്.
ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
മെത്രാസന സെക്രട്ടറി
ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
മെത്രാസന സെക്രട്ടറി
Monday, 10 June 2019
പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധികരിക്കുന്നത് ബുധനാഴ്ച്ച രാവിലെ 10.30 ന്
ചില സാങ്കേതിക കാരണങ്ങളാല്‍ 29-06-2019 ല്‍ കൂടുന്ന കുന്നംകുളം മെത്രാസന വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് 12-06-2019 ബുധനാഴ്ച്ച രാവിലെ 10.30 ന് മാത്രമെ പ്രസിദ്ധീകരിക്കുകയുള്ളു എന്ന് അറിയിക്കുന്നു.
ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
മെത്രാസന സെക്രട്ടറി
ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
മെത്രാസന സെക്രട്ടറി
Friday, 7 June 2019
കുന്നംകുളം മെത്രാസന വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് തിങ്കളാഴ്ച്ച പ്രസിദ്ധീകരിക്കും
29-06-2019 ല്‍ കൂടുന്ന കുന്നംകുളം മെത്രാസന വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് 2019 ജൂണ്‍ മാസം 10-ാം തീയതി രാവിലെ 9.00 മണിയ്ക്ക് മെത്രാസന ഓഫീസിന്‍റെ നോട്ടീസ് ബോര്‍ഡിലും, ഈ ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.
ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
കുന്നംകുളം ഭദ്രാസന സെക്രട്ടറി
Subscribe to:
Posts (Atom)