26-07-2025 ല്‍ നടക്കുന്ന കുന്നംകുളം മെത്രാസന ഇടവക വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്ന് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വരുന്ന ശനിയാഴ്ച്ച രാവിലെ 10.30 നാണ് വാര്‍ഷീക പൊതുയോഗം. രാവിലെ 9.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്.
എന്ന്
ഫാ.ജോസഫ് ചെറുവത്തൂര്‍
കുന്നംകുളം മെത്രാസന സെക്രട്ടറി
Kunnamkulam Diocese Blog
Official blog of Kunnamkulam Diocese of Malankara Orthodox Syrian Church. Phone 04885 223001 Email: mockkmdiocese@yahoo.in
Tuesday, 22 July 2025
പള്ളി പ്രതിനിധികളുടെ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
Tuesday, 8 July 2025
പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
26-07-2025 ല്‍ കൂടുന്നു കുന്നംകുളം മെത്രാസന ഇടവക യോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാര്‍ഷീക പൊതുയോഗത്തിനു ഒരാഴ്ച്ച മുന്പ് ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രാഥമിക ലിസ്റ്റിലെ ആവശ്യമായ തിരുത്തലുകള്‍ക്ക് മെത്രാസന ഓഫീസുമായി ബന്ധപ്പെടണം. പ്രാഥമിക ലിസ്റ്റ് താഴെ നല്‍കുന്ന ലിങ്കിലുടെ ഡൗമ്‍ലോഡ് ചെയ്യാവുന്നതാണ്.
ഫാ.ജോസഫ് ചെറുവത്തൂര്‍
മെത്രാസന സെക്രട്ടറി.
Saturday, 25 March 2023
അക്കൗണ്ട്സ് & ഓഡിറ്റിംങ്ങ് റിവ്യു മീറ്റിംങ്ങ് നടത്തി
അക്കൗണ്ട്സ് & ഓഡിറ്റിംഗ് റിവ്യൂ മീറ്റിംഗ് ആർത്താറ്റ് അരമനയിൽ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ. വർഗീസ് ജോൺ 2022-2023 ലെ കണക്കുകള് തയ്യാറാക്കുന്നതിനും വേണ്ട നിര്ദ്ദേശങ്ങളും, ഇടവക പ്രതിനിധികള്ക്ക് കണക്കുകളെ കുറിച്ചുള്ള സംശയങ്ങള്ക്കും മറുപടി നല്കി. ഭദ്രാസനത്തിലെ എല്ലാ പള്ളികളിലെയും വികാരിമാർ, സഹവികാരിമാർ, കൈസ്ഥാനിമാർ, അക്കൗണ്ടന്റുമാര്, ഓഡിറ്റേഴ്സ്, ആത്മീയ സംഘടന പ്രതിനിധികള് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Downloads
Monday, 12 October 2020
കുന്നംകുളം ഭദ്രാസന കൗണ്‍സില്‍ യോഗവും, വാര്‍ഷിക പൊതുയോഗവും ഒക്ടോബര്‍ 24 ന്
കുന്നംകുളം ഭദ്രാസന കൗണ്‍സില്‍ യോഗം 2020 ഒക്ടോബര്‍ മാസം 24-ാം തീയതി ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്കും, കുന്നംകുളം ഭദ്രാസന പള്ളി പ്രതിപുരുഷയോഗം അന്നേദിവസം രാവിലെ 11 മണിയ്ക്കും പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ അദ്ധ്യക്ഷതയിലും, കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ സാന്നിധ്യത്തിലും കോവിഡ് 19 നിയന്ത്രണങ്ങളുള്ളതിനാല്‍ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫെറന്‍സ് ആപ്ളിക്കേഷനായ Zoom ലൂടെ നടത്തപ്പെടുന്നതാണ്. കൗണ്‍സില്‍ അംഗങ്ങളും, പള്ളി പ്രതിപുരുഷന്‍മാരും മെത്രാസന ഓഫീസില്‍ നിന്ന് അയക്കുന്ന ലിങ്ക്/മീറ്റിംങ്ങ് കോഡിലൂടെ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ കൗണ്‍സില്‍ അംഗങ്ങളെയും, പള്ളി പ്രതിനിധികളെയും പ്രത്യേകം ഫോണിലൂടെയും വാട്ട്സാപ്പ് നന്പറുകളിലൂടെയും അറിയിക്കുന്നതാണ്.
എന്ന്
ഫാ.ജോസഫ് ചെറുവത്തൂര്‍
ഭദ്രാസന സെക്രട്ടറി
Tuesday, 3 September 2019
കുന്നകുളം മെത്രാസനത്തിന്‍റെ ഭവനദാന പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
അയ്യംപറമ്പ് ബഥേല്‍ കുന്നില്‍ കുന്നംകുളം മെത്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിവരുന്ന ഭവനരഹിതരായ ആളുകള്‍ക്ക് താമസിക്കുന്നതിന് ഭവനം നല്‍കുന്ന പദ്ധതിയായ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ഹൗസിംങ്ങ് പ്രോജക്ടിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. പദ്ധതിയെകുറിച്ചുള്ള വിശദവിവരങ്ങളും, നിബന്ധനകളും നിര്‍ദ്ധിഷ്ട അപേക്ഷയോടൊപ്പം ആര്‍ത്താറ്റ് മെത്രാസന അരമനയില്‍ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോമും, ഇടവക വികാരിയുടെ സാക്ഷ്യപത്രവും, അപേക്ഷകന്‍റെ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 2019 സെപ്റ്റംബര്‍ 30 നു മുമ്പായി അപോക്ഷകള്‍ മെത്രാസന ഓഫീസില്‍ എത്തിക്കണം. കുന്നംകുളം മെയിന്‍ റോഡ് സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു നല്‍കിയ ഒരു വീടും, താമസക്കാര്‍ ഒഴിഞ്ഞ മറ്റൊരു വീടും ചേര്‍ത്ത് മൊത്തം രണ്ട് വീടുകളാണ് ഇപ്പോള്‍ താമസത്തിന് നല്‍കുന്നത്. വിശദവിവരങ്ങള്‍ക്ക് മെത്രാസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04885 223001, മൊബൈല്‍: 9447872297, 9447654438
Sunday, 23 June 2019
പള്ളി പ്രതിനിധികളുടെ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
29-06-2019 ല്‍ നടക്കുന്ന കുന്നംകുളം മെത്രാസന ഇടവക വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്ന് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വരുന്ന ശനിയാഴ്ച്ച രാവിലെ 10.30 നാണ് വാര്‍ഷീക പൊതുയോഗം. രാവിലെ 9.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്.
എന്ന്
ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
കുന്നംകുളം മെത്രാസന സെക്രട്ടറി
Wednesday, 12 June 2019
പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
29-06-2019 ല്‍ കൂടുന്നു കുന്നംകുളം മെത്രാസന വാര്‍ഷീക പൊതുയോഗത്തിനുള്ള പള്ളി പ്രതിനിധികളുടെ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാര്‍ഷീക പൊതുയോഗത്തിനു ഒരാഴ്ച്ച മുന്പ് ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രാഥമിക ലിസ്റ്റിലെ ആവശ്യമായ തിരുത്തലുകള്‍ക്ക് മെത്രാസന ഓഫീസുമായി ബന്ധപ്പെടണം. പ്രാഥമിക ലിസ്റ്റ് താഴെ നല്‍കുന്ന ലിങ്കിലുടെ ഡൗമ്‍ലോഡ് ചെയ്യാവുന്നതാണ്.
ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
മെത്രാസന സെക്രട്ടറി
ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്
മെത്രാസന സെക്രട്ടറി
Subscribe to:
Posts (Atom)
