കുന്നംകുളം ഭദ്രാസന കൗണ്‍സില്‍ യോഗം 2020 ഒക്ടോബര്‍ മാസം 24-ാം തീയതി ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്കും, കുന്നംകുളം ഭദ്രാസന പള്ളി പ്രതിപുരുഷയോഗം അന്നേദിവസം രാവിലെ 11 മണിയ്ക്കും പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ അദ്ധ്യക്ഷതയിലും, കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ സാന്നിധ്യത്തിലും കോവിഡ് 19 നിയന്ത്രണങ്ങളുള്ളതിനാല്‍ ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫെറന്‍സ് ആപ്ളിക്കേഷനായ Zoom ലൂടെ നടത്തപ്പെടുന്നതാണ്. കൗണ്‍സില്‍ അംഗങ്ങളും, പള്ളി പ്രതിപുരുഷന്‍മാരും മെത്രാസന ഓഫീസില്‍ നിന്ന് അയക്കുന്ന ലിങ്ക്/മീറ്റിംങ്ങ് കോഡിലൂടെ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ കൗണ്‍സില്‍ അംഗങ്ങളെയും, പള്ളി പ്രതിനിധികളെയും പ്രത്യേകം ഫോണിലൂടെയും വാട്ട്സാപ്പ് നന്പറുകളിലൂടെയും അറിയിക്കുന്നതാണ്.
എന്ന്
ഫാ.ജോസഫ് ചെറുവത്തൂര്‍
ഭദ്രാസന സെക്രട്ടറി